Posts

20 വർഷമായി അറ്റകുറ്റപ്പണിയില്ല; ആലക്കോട് – പത്തൻപാറ – നാരായങ്കല്ല് – അമലഗിരി – ഇരുട്ടി റോഡ് തകർന്ന് തരിപ്പണമായി

Image
ആലക്കോട്: കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടക്കാത്തതിനെ തുടർന്ന് ആലക്കോട് – പത്തൻപാറ – നാരായങ്കല്ല് – അമലഗിരി – ഇരുട്ടി റോഡ് പൂർണ്ണമായും തകർന്നു. പ്രധാനപ്പെട്ട റീ-ടാറിംഗ് ജോലികളൊന്നും നടക്കാത്തതിനാൽ കാൽനടയാത്ര പോലും ദുഷ്കരമായ ഈ പാതയിലൂടെയുള്ള യാത്ര നാട്ടുകാർക്കും യാത്രക്കാർക്കും വലിയ ദുരിതമായി മാറിയിരിക്കുകയാണ് നിത്യേന നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും ആശ്രയിക്കുന്ന ഈ പ്രധാന റോഡിൽ രൂപപ്പെട്ടിട്ടുള്ളത് വലിയ ഗർത്തങ്ങളാണ്. മഴക്കാലമായതോടെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടങ്ങൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ഇരുചക്രവാഹന യാത്രക്കാരാണ് ഇതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. കുഴികൾ വെട്ടിച്ച് വാഹനം ഓടിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും വലിയ അപകടങ്ങളിലാണ് കലാശിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്കും ആശുപത്രി ആവശ്യങ്ങൾക്കായി പോകുന്ന രോഗികൾക്കും ഉൾപ്പെടെ ഈ തകർന്ന റോഡ് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ടാറിംഗ് പൂർണ്ണമായി ഇളകിമാറി കല്ലുകൾ പുറത്തുവന്ന അവസ്ഥയിലാണുള്ളത്. ചിലയിടങ്ങളിൽ മഴവെള്ളപ്പാച്ചിലിൽ റോഡിന്റെ വശങ്ങൾ ഇടിഞ്ഞുതാഴ്ന്നിട്...

മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദനം; റാഗിംഗ് കറുത്ത ഷൂസ് ധരിച്ചതിന്റെ പേരില്‍

Image
ബംഗളൂരു: കറുത്ത നിറത്തിലുള്ള ഷൂസ് ധരിച്ചതിന്റെ പേരില്‍ മലയാളി വിദ്യാർത്ഥികള്‍ക്ക് ക്രൂരമർദനം. മംഗളൂരുവിലെ ശ്രീനിവാസ കോളേജിലെ രണ്ട് ഒന്നാം വർഷ വിദ്യാർത്ഥികള്‍ക്കാണ് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനമേറ്റത്. ഗുജ്ജാരകെരേയിലുള്ള ചായക്കടയ്‌ക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. ആദർശ്, ജസിൻ ഖാദർ എന്നീ വിദ്യാർത്ഥികള്‍ക്കാണ് മർദനമേറ്റത്. ഇരുവരെയും സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളികളായ സീനിയർ വിദ്യാർത്ഥികളാണ് ഇവരെ മർദിച്ചതെന്നാണ് വിവരം. പരാതിയില്‍ പാണ്ഡേശ്വർ പൊലീസ് കേസെടുത്തു. ലോജിസ്‌റ്റിക്‌സ് വിഭാഗത്തിലെ ആറ് രണ്ടാം വർഷ വിദ്യാർത്ഥികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ആശുപത്രിയില്‍ എത്തിയ പൊലീസ് മർദനമേറ്റ വിദ്യാർത്ഥികളുടെ മൊഴിയെടുത്തു.

പൊതുജനങ്ങള്‍ വ്യാജ സന്ദേശത്തില്‍ കബളിപ്പിക്കപെടരുതെന്ന് മില്‍മ

Image
തിരുവനന്തപുരം: "മില്മയുടെ സ്വാതന്ത്ര്യദിന സമ്മാനം' എന്ന പേരില് വാട്സ്‌ആപ്പില് പ്രചരിക്കുന്ന സന്ദേശം വ്യാജം. ഇത്തരം വ്യാജസന്ദേശങ്ങളാല് കബളിക്കപ്പെടാതിരിക്കാന് പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം വ്യാജ ലിങ്ക്/സന്ദേശത്തിനെതിരെ മില്മ തങ്ങളുടെ ഔദ്യോഗിക സോഷ്യല് മീഡിയ അക്കൗണ്ടുകള് വഴി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. 46 വര്ഷത്തെ പാരമ്പര്യമുള്ള മില്മയുടെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും കളങ്കമുണ്ടാക്കുന്ന രീതിയില് തെറ്റിദ്ധാരണ പരത്തുന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളില് നിന്നും നീക്കം ചെയ്യാന് നിയമനടപടി സ്വീകരിക്കുമെന്ന് മില്മ അറിയിച്ചു. ഇത് സംബന്ധിച്ച പരാതി മില്മ അധികൃതര് പോലീസിന് കൈമാറിയിട്ടുണ്ട്.കുറച്ചു മാസങ്ങള്ക്ക് മുമ്പ് "മില്മ വാര്ഷികാഘോഷ സമ്മാനം' എന്ന പേരില് സമാനമായ ഒരു വ്യാജ ലിങ്ക് വാട്സ്‌ആപ്പ് ഗ്രൂപ്പുകളില് പ്രചരിച്ചിരുന്നു. പിന്നീട് മില്മ സ്വീകരിച്ച നിയമപരമായ നടപടികളെ തുടര്ന്ന് അത് നീക്കം ചെയ്തിരുന്നു.

പയ്യന്നൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; ലോറിയില്‍ കടത്താന്‍ ശ്രമിച്ച 7,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

Image
പയ്യന്നൂര്‍: പയ്യന്നൂരിൽ വന്‍ സ്പിരിറ്റ് വേട്ട. ലോറിയില്‍ ഒളിപ്പിച്ച്‌ അനധികൃതമായി കടത്താന്‍ ശ്രമിച്ച 7000 ലിറ്റര്‍ സ്പിരിറ്റാണ് എക്‌സൈസ് സംഘം പിടികൂടിയത്. ലോറിയുടെ അടിഭാഗത്ത് പ്രത്യേകമായി സജ്ജീകരിച്ച രഹസ്യ അറകളില്‍ 200 കന്നാസുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ലോറി പോലിസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തുനിന്നാണ് സ്പിരിറ്റ് ലോഡ് ചെയ്തതെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. വരാനിരിക്കുന്ന ഓണക്കാലത്ത് വ്യാജമദ്യ നിര്‍മ്മാണം ലക്ഷ്യമിട്ടാണ് ഇത്രയധികം സ്പിരിറ്റ് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു.

കാസര്‍ഗോഡ് 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെര്‍ലിൻ അറസ്റ്റില്‍

Image
കാസർഗോഡ് 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർലിൻ അറസ്റ്റില്‍. കണ്ണൂർ പയ്യന്നൂർ മാത്തിലിലെ ഒളിവുകേന്ദ്രത്തില്‍ നിന്നാണ് മേല്‍പ്പറമ്പ് പോലീസ് സ്നേഹയെ പിടികൂടിയത്.സ്നേഹയ്ക്കെതിരെ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ പോക്സോ കേസാണ് മേല്‍പ്പറമ്പിലേത്. മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.തളിപ്പറമ്പ്, പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർളിനെ പെരിങ്ങോം പൊലീസിന്റെ സഹായത്തോടെയാണ് മേല്‍പ്പറമ്പ് പൊലീസ് പിടികൂടിയത്. അഞ്ചു പോക്സോ കേസുകളില്‍ പ്രതിയായ സ്നേഹ മാത്തിലിലെ ഒരു ബന്ധുവീട്ടില്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. മേല്‍പ്പറമ്പില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവിൻ്റെ സുഹൃത്താണ് സ്നേഹ. കണ്ണൂർ ജയിലില്‍ വച്ചാണ് ഇവർ തമ്മില്‍ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ജയിലില്‍ നിന്നു ഇറങ്ങി. ജയിലിലെ പരിചയത്തിൻ്റെ പേരില്‍ സ്നേഹ ഒരു വർഷക്കാലം പെണ്‍കുട്ടിയുടെ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഈ സമയത്താണ് പെണ്‍കുട്ടി ക്രൂരമായി പീഡനത്തിനിരയായത്. ഭയംകാരണം പെണ്‍കുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല. സ്ക...

പയ്യന്നൂരില്‍ സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം

Image
പയ്യന്നൂരില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ച്‌ യുവതി ദാരുണമായി മരിച്ചു. വടശ്ശേരി മുക്ക് സ്വദേശിനി ടി.വി. ഷീന (37) ആണ് മരണപ്പെട്ടത്. ബുധനാഴ്ച ഏറ്റുകുടുക്ക കിണർ മുക്ക് ഭാഗത്ത് വച്ചായിരുന്നു അപകടം.സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷീനയ്ക്ക് എതിർദിശയില്‍ നിന്ന് വന്ന കാറുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഷീനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ ഉടൻ തന്നെ ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് വച്ച്‌ തന്നെ ഷീന മരണപ്പെടുകയായിരുന്നു. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പയ്യന്നൂർ സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന് കാരണം എന്താണെന്നതിനെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു. അമിതവേഗതയും റോഡിലെ വളവുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷീനയുടെ മരണവാർത്ത അറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്...

കാലവര്‍ഷക്കെടുതി: കെഎസ്‌ഇബിക്ക് കൂടുതല്‍ നഷ്ടം കണ്ണൂരിലും പത്തനംതിട്ടയിലും

Image
തൃശൂർ: കാലവർഷക്കെടുതിയില്‍ സംസ്ഥാനത്ത് കെഎസ്‌ഇബിക്ക് 25 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി സണ്ണി ജോസഫ്. പത്തനംതിട്ട, കണ്ണൂർ ജില്ലകളിലാണു കനത്ത നഷ്ടം നേരിടേണ്ടിവന്നത്. തകരാറിലായ വൈദ്യുതി ബന്ധം എത്രയും വേഗത്തില്‍ പുനസ്ഥാപിക്കാൻ നടപടി എടുത്തിട്ടുള്ളതായും സണ്ണി ജോസഫ് പറഞ്ഞു.രാമനിലയത്തില്‍ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.